റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാര്‍ട്ടേഡ്‌ വിമാനത്തില്‍ രാജ്യത്തെത്തുന്ന വിദേശ പൗരന്മാര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്‌റ്റ് വിസ നല്‍കാന്‍ തീരുമാനം

October 8, 2021 - 9:01 am

ദില്ലി: ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ വഴി രാജ്യത്തെത്തുന്ന വിദേശ പൗരന്മാര്‍ക്ക്‌ 2021 ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്‌റ്റ്‌ വിസ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കോവിഡ്‌ 19 മഹാമാരിയെ തുടര്‍ന്ന്‌ വിദേശ പൗരന്മാര്‍ക്കു നല്‍കിയിരുന്ന എല്ലാ വിസകളും കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കോവിഡ്‌ വ്യാപനം തടയുന്നതിനായി ആന്താരാഷ്ട്ര യാത്രകള്‍ക്കുമേലില്‍ മറ്റു നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോവിഡ്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ്‌ വിസ ഒഴിച്ചുളള എല്ലാത്തരം വിസകളും ഉപയോഗിതക്കാന്‍ വിദേശ പൗരന്മാര്‍ക്ക്‌ അുമതി നല്‍കിയിരുന്നു. ചാര്‍ട്ടേഡ്‌ വിമനങ്ങളിലല്ലാതെ രാജ്യത്തെത്തുന്ന വിദേശ പൗരന്മാര്‍ക്ക്‌ നവംബര്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമാക്കും. വിമാനങ്ങളിലെത്തുന്ന വിദേശ പൗരന്മാര്‍ ആരോഗ്യകുടുംബ ക്ഷേമ മാന്ത്രാലയം കാലാകാലങ്ങളില്‍ പുറപെടുവിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ചട്ടങ്ങലും കൃത്യമായി പാലിക്കേണ്ടതാണെന്നും വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *