ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതില്‍ അതൃപ്‌തി

വയനാട്‌ : ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന്‌ ഒഴിവാക്കിയതിനെക്കുറിച്ച്‌ ബിജെപി അഖിലേന്ത്യ പ്രസിഡന്റിനോട്‌ ചോദിക്കണമെന്ന്‌ വി,മുരളീധരന്‍. ശോഭാ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായി അ്‌ദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടയുളള 80 അംഗ നിര്‍വാഹക സമിതിയാണ്‌ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ 2021 ഒക്ടോബര്‍ 7ന്‌ പ്രഖ്യാപിച്ചത്‌. കേരളത്തില്‍ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുളളു. നേരത്തെ ഉണ്ടായിരുന്ന ഒ രാജഗോപാല്‍ ,ശോഭാ സുരേന്ദ്രന്‍ ,അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നിവരെ ഒഴിവാക്കി. നേതൃത്വ മാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷ്‌ണദാസ്‌, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ്‌ പുനഃസംഘടനയിലൂടെ ഉണ്ടായത്‌.

സുരേന്ദ്രന്‍ തുടരട്ടെയെന്ന കേന്ദ്ര തീരുമാനത്തിന്‌ പുറമേ ജില്ലാ ഭാരവാഹികളടക്കം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടാഞ്ഞതും കൃഷ്‌ണദാസ്‌ പക്ഷത്തിന്‌ തിരിച്ചടിയായിരുന്നു. കോര്‍കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യമുന്നയിക്കുന്നതിനിടെ നിര്‍വാഹക സമിതിയില്‍ നിന്ന്‌ തന്നെ ഒഴിവാക്കിയത്‌ ശോഭാ സുരേന്ദ്രന്റെ അതൃപ്‌തി കൂട്ടിയിട്ടുണ്ട്‌. എന്നാല്‍ എതിര്‍ ശബ്ദം ഉയര്‍ത്തിയവരെ കേന്ദ്ര നേതൃത്വവും കൈവിട്ടത്‌ മുരളീധരന്‍ വിഭാഗത്തിന്‌ വിജയമായി. ശോഭാ സുരേന്ദ്രനും കൃഷ്‌ണദാസ്‌ പക്ഷവും ഇക്കാര്യത്തിലുളള പ്രതിഷേധം നേതാക്കളെ അറിയിക്കുമെന്നാണ്‌ സൂചന

എല്ലാക്കാര്യത്തിലും പ്രധാന മന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മുരളീധരന്റെ മറുപടി. കേരളത്തിലെ കര്‍ഷകരുടെ ദുരുിതം കണാത്തവര്‍ ആണ്‌ ഉത്തര്‍ പ്രദേശിലെ കാര്യം പറയുന്നത്‌. രാഹുല്‍ ഗാന്ധി വയനാട്ടിലെ വിനോദ സഞ്ചാരിയാണ്‌. ലഖിംപൂരിലേക്ക പോകാന്‍ രാഹുല്‍ഗാന്ധിയെ ആരാണ്‌ തടഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →