റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല

October 8, 2021 - 12:00 pm

ന്യൂഡൽഹി: ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ലാതെയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

തുടര്‍ച്ചയായി എട്ടാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് 4ശതമാനമായി കുറച്ചത്. റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഒരുപാദം കൂടി ഇതേനിരക്ക് തുടരാനാണ് ഇപ്പോള്‍ ആര്‍ബിഐയുടെ പണനയ സമിതി തീരുമാനം.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും ശക്തിപ്പെടുകയാണെന്നും ആശങ്കകള്‍ വേണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *