റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : പുരാവസ്‌തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ മോസണ്‍ മാവുങ്കലിന്റെ ആഡംബര വാഹന ശേഖരത്തിലും വ്യാജനെന്ന്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വെഷണ റിപ്പോര്‍ട്ട്‌. കൊച്ചിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ എട്ട്‌ ആഡംബര വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ്‌ മോന്‍സന്റെ പേരിലുളളത്‌. ബാക്കി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ്‌ കണ്ടെത്തല്‍.

മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജെ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019 ല്‍ അവസാനിച്ചു. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന്‌ വര്‍ഷങ്ങളായി ഇന്‍ഷ്വറന്‍സ്‌ പോലും ഇല്ല. ലക്‌സസ്‌ ,റേഞ്ച്‌റോവര്‍, ടോയോട്ടോ,എസറ്റിമ എന്നിവയുടെയൊന്നും രേഖകള്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ കാണാനില്ല. വ്യാജ നമ്പര്‍ പ്ലേറ്റിലാണിവ ഉപയോഗിച്ചിരുന്നത്‌. രാജ്യത്തെ പ്രമുഖ വാഹന ഡിസൈനറായ ദീപക്‌ ഛാബ്രിയാ ഡിസൈന്‍ ചെയ്‌ത ഫെറാറി ലോഗോ പതിപ്പിച്ച കാര്‍ എങ്ങനെ മോന്‍സന്റെ കയ്യിലെത്തിയെന്നും പരിശോധിക്കും.

ഹരിയാന രജിസ്‌ട്രേഷനിലുളള പോര്‍ഷെ വാഹനം യഥാര്‍ത്ഥ പോര്‍ഷെയല്ലെന്നാണ്‌ കണ്ടെത്തല്‍. മിത്‌സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷെ ലോഗോ പതിപ്പിച്ചിറക്കിയതാണ്‌. ഡിപ്ലോമാറ്റിക്ക്‌ വാഹനമായി മോന്‍സന്‍ അവതരിപ്പിച്ചിരുന്ന ലിമോസിന്‍ കാര്‍ മോഴ്‌സിഡസിന്‌ നീളം കൂട്ടി ഉണ്ടാക്കിയതാണ്‌. വിഐപികളുടെ കണ്ണ്‌ മഞ്ഞലിപ്പിക്കാന്‍ കലൂരിലെ വീട്ടുമുറ്റതത്ത്‌ ഒന്നൊന്നായി നിരത്തിയിട്ടിരിക്കുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുളളത്‌. സാമ്പത്തിക തട്ടിപ്പിനുളള കെട്ടുകാഴ്‌ചകളായി ഈ ആക്രി കാറുകളെയും മോന്‍സന്‍ ഉ8പയോഗിച്ചെന്നാണ്‌ കരുതുന്നത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *