റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

September 25, 2021 - 9:25 am

ന്യൂ ഡല്‍ഹി ; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ ജോലിയിലും പ്രവേശനത്തിലും 10 ശതമാനം സംവരണം അനുവദിക്കാനുളള കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധ്‌പ്പെട്ട്‌ കേരള ഹൈക്കോടതിയില്‍ നടക്കുന്ന നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ്‌ ജസ്‌റ്റീസ്‌ എന്‍ വി രമണ, ജസ്‌റ്റീസുമാരായ സൂര്യകാന്ത്‌, ഹിമംകോലി എന്നിവരടങ്ങിയ ബെഞ്ച്‌ കേസ്‌ ഹൈക്കോടതിയില്‍ നിന്ന്‌ സുപ്രീം കോടതിയിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ്‌ നല്‍കി.

കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി . ഹര്‍ജി ഫയല്‍ ചെയ്‌ത നുജയിം പികെയ്‌ക്ക് നോട്ടീസ്‌ നല്‍കുന്നതിന്‌ പുറമേ ഹൈക്കോടതിയില്‍ നടക്കുന്ന നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന തുഷാര്‍ മേത്ത ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം സ്റ്റേചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2019 ജനുവരി 8,9 തീയതികളിലാണ്‌ ലോക്‌സഭയും രാജ്യസഭയും ബില്‍ പാസാക്കിയത്‌. തുടര്‍ന്ന്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ബില്ലില്‍ ഒപ്പിടുകയും ചെയ്‌തു.

മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യ ക്വോട്ട (എഐക്യു) സീറ്റുകളില്‍ ഇഡബ്ല്യുഎസിന്‌ 10 ശതമാനം ക്വോട്ട അനുവദിക്കുന്നതിനുളള കേന്ദ്ര വിജ്ഞാപനത്തിന്‌ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണെന്ന്‌ അടുത്തയിടെ മദ്രാസ്‌ ഹൈക്കോടതി പ്രസ്‌താവിച്ചിരുന്നു. ഇതിനെതിരെയുളള കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *