റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ തുറക്കുമ്പോള്‍ പോലീസ്‌ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

September 25, 2021 - 9:13 am

തിരുവനന്തപുരം : അടുത്ത ആഴ്‌ച സ്‌കൂള്‍ തുറക്കാനിരിക്കെ പോലീസ്‌ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ്‌ മേധാവി മാര്‍ഗ വിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ,ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ ബസുകള്‍ നല്ല കണ്ടീഷനിലാണെന്ന്‌ ഉറപ്പുവരുത്തണം. അറ്റകുറ്റപണികള്‍ ആവശ്യമാണെങ്കില്‍ 2021 ഒക്ടോബര്‍ 20ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കണം.

പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയമിക്കാവു. സ്‌കൂള്‍ ബസുകളില്‍ സ്‌പീഡ്‌ ഗവര്‍ണര്‍ സ്ഥാപിക്കണം . ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടാവുന്നതാണ്‌. എല്ലാവിധ കോവിഡ്‌ മാനദണ്ഡങ്ങളും പീലിച്ചുമാത്രമേ സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കാവു.

എല്ലാ വിദ്യാലയങ്ങളും ഒരദ്ധ്യാപകനെ സേഫറ്റി ഓഫീസറായി നിയോഗിക്കണം. സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. ജില്ലാ പോലീസ്‌ മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്നും സംസ്ഥാന പോലീസ്‌ മേധാവി അനില്‍കാന്ത്‌ നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *