റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലാളി സമരംമൂലം കേരളം വിട്ട കമ്പനി ഉത്തര്‍പ്രദേശില്‍ സ്ഥാപിച്ചു

September 17, 2021 - 8:47 am

ലഖ്‌നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ്‌ ഫുഡ്‌പ്ലാന്റ് ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സ്ഥാപിച്ചു. പെപ്‌സിക്കോ കമ്പനിയണ്‌ തൊഴിലാളി സമരത്തെ തുടര്‍ന്ന്‌ കേരളത്തില്‍ നിന്ന്‌ മാറ്റി മഥുരയില്‍ സ്ഥാപിച്ചത്‌. മഥുരയിലെ കോസികലാനില്‍ ആഗോള ഫുഡ്‌ ആന്‍ഡ്‌ ബിവറേജ്‌ കമ്പനി 814 കോടി രൂപയ്‌ക്ക്‌ ഒരുക്കിയ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ്‌ ഫുഡ്‌സ്‌ പ്ലാന്റ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു.

2020 മാര്‍ച്ചിലാണ്‌ തൊഴിലാളി പ്രശ്‌നങ്ങള്‍ കാരണം കമ്പനി കേരളം ഉപേക്ഷിച്ചത്‌. കഞ്ചിക്കോട്‌ വ്യവസായ മേഖലയിലുളള കേരളത്തിലെ പ്ലാന്റ് തുറക്കാന്‍ താല്‍പര്യമില്ലെന്ന്‌ പെപ്‌സി- വരുണ്‍ കമ്പനി അന്ന്‌ വ്യക്തമാക്കിയിരുന്നു. . സേവന വേതന വ്യവസ്ഥകള്‍ പുതുക്കിയില്ലെന്നാരോപിച്ചായിരുന്നു കമ്പനിയില്‍ തൊഴില്‍ സമരം നടന്നത്‌. പിന്നീട്‌ സമരം അവസാനിപ്പിച്ച്‌ തൊഴിലാളി സംഘടനകള്‍ കത്തുനല്‍കിയെങ്കിലും കമ്പനി ലോക്കൗട്ടില്‍ ഉറച്ചുനിന്നു.

മഥുര പ്ലാന്‍റില്‍ ലേയുടെ ഉരുളക്കിഴങ്ങ്‌ ചിപ്‌സാണ്‌ ഉദ്‌പ്പാദിപ്പിക്കുക കമ്പനിയുടെ ആദ്യത്തെ മെയ്‌ക്ക്‌ ആന്‍ഡ്‌ മൂവ്‌ ഫാക്ടറിയായിരിക്കും ഇത്‌. പ്ലാന്‍റില്‍ നിന്ന്‌ വിതരണക്കാര്‍ക്ക്‌ നേരിട്ട്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. അത്യാധുനീക പ്ലാന്‍റ് യുപി സര്‍ക്കാരിന്‍റെ വ്യവസായവല്‍ക്കരണ നേതൃത്വത്തിലുളള വളര്‍ച്ചാ അജണ്ടയുമായി യോജിക്കുന്നുവെന്നാണ്‌ കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്‌.

29 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പെപ്‌സിക്കോ ഫാക്ടറി 1,50,000ടണ്‍ ഉരുളക്കിഴങ്ങിന്‍റെ ബിസിനസാകും ചെയ്യുക .ഇത്‌ 5,000 കര്‍ഷകര്‍ക്കു ഗുണം ചെയ്യും. 1500 പേര്‍ക്ക്‌ നേരിട്ടും അല്ലാതെയും തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. പ്ലാന്‍റിലെ തങ്ങളുടെ ജീവനക്കാരില്‍ 30ശതമാനമെങ്കിലും സ്‌ത്രീകളായിരിക്കുമെന്ന്‌ കമ്പനി വ്യക്തമാക്കി. മികച്ച വിതരണ ശ്രൃംഗലക്കായി ഉത്തര്‍ പ്രദേശില്‍ അത്യാധുനീക കോള്‍ഡ്‌ സ്‌റ്റോറേജ്‌ വെയര്‍ ഹൗസും നിര്‍മ്മിക്കുമെന്ന്‌ കമ്പനി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *