കൊച്ചി : കപ്പല്‍ശാലയിലെ ബോംബ് ഭീഷണിക്കേസില്‍ പോലീസ് സൈബര്‍ ഭീകരവാദക്കുറ്റം ചുമത്തി .ഐടിആക്ട് 66എ വകുപ്പാണ് ചുമത്തിയത്. കപ്പല്‍ശാല തകര്‍ക്കുമെന്നറിയിച്ച് നിരന്തരമായ ഭീഷണി വരുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ നീക്കം. രാജ്യ സുരക്ഷയെ ഭാധിക്കുന്ന വിഷയമായതിനാലാണ് നടപടി. ഇതോടെ കേസില്‍എന്‍ഐഎ അന്വേഷണത്തിന് സാധ്യതയേറി . കേസില്‍ സംശയമുളള എട്ടുപേരെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. ആദ്യം കപ്പല്‍ശാല അധികൃര്‍ക്കും പിന്നീട് പോലീസിനും സന്ദേശം ലഭിച്ചു.
രണ്ട്‌ലക്ഷം ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കണമെന്നും അല്ലെങ്കില്‍ കപ്പല്‍ശാല ബോംബ്ബ് വച്ച് തകര്‍ക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിനുപിന്നാലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌പോടനം നടത്തുമെന്ന ഭീഷണിയും വന്നു. നേരത്തെയുളള ഭീഷണികളെക്കുറിച്ച് അനേഷിക്കുന്ന പോലീസ് സംഘത്തിനും കഴിഞ്ഞ ദിവസം ഭീഷണി ലഭച്ചിരുന്നു.
മൂന്നാഴ്‌ചകള്‍ക്കിടയില്‍ ഒന്നിലധികം തവണ ഭീഷണിയെത്തിയതോടെയാണ് പോലീസ് സംഭവം ഗൗരവമായി എടുത്തത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് 2021 ഓഗസ്‌റ്റ് 24ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ സന്ദേശത്തില്‍ കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ പദവിയും പേരും പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല.