ചൈന്നെ: എ.ഐ.എ.ഡി.എം.കെ. മുന്‍ നേതാവും അന്തരിച്ച ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ. ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി.
പയനൂരില്‍ 24 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന 11 വസ്തുവകകളാണു കണ്ടുകെട്ടിയത്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1991-96 കാലയളവില്‍ വാങ്ങിയതാണ് ഈ ഭൂമി.അന്ന് ഏകദേശം 20 ലക്ഷം രൂപയ്ക്കാണു ഭൂമി വാങ്ങിയത്.ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണു നടപടി. വരവില്‍ കവിഞ്ഞ സ്വത്താണിതെന്ന് 2014ല്‍ കര്‍ണാടകയിലെ പ്രത്യേക കോടതി വിധിച്ചിരുന്നു.തുടര്‍ന്ന് ഭൂമി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നു. ശശികലയുടെ പേരിലുണ്ടായിരുന്ന രണ്ടായിരം കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്.



