റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരീസിലേക്കു രക്ഷപ്പെട്ട അഫ്ഗാന്‍ ടീം ടോക്കിയോയിലെത്തി

August 29, 2021 - 4:42 pm

ടോക്കിയോ: പാരാലിമ്പിക്സിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം ടോക്കിയോയിലെത്തി. സാകിയ ഖുദാദി, ഹുസൈന്‍ റസൗളി എന്നിവരാണു ടോക്കിയോയിലെത്തിയത്. താലിബാന്‍ അധികാരം തിരിച്ചുപിടിച്ചതോടെ സാകിയയും ഹുസൈനും കാബൂളില്‍നിന്നു യു.എസ്. സഹായത്തോടെ പാരീസിലേക്കു രക്ഷപ്പെട്ടിരുന്നു. പാരീസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് എക്സര്‍സൈസ് ആന്‍ഡ് പെര്‍ഫോര്‍മന്‍സില്‍ പരിശീലിച്ച ശേഷമാണു ടോക്കിയോയിലേക്കു പുറപ്പെട്ടത്. ഹാനിഡ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അഫ്ഗാന്‍ താരങ്ങള്‍ക്കു കോവിഡ് -19 വൈറസ് പരിശോധനയും നടത്തി. നെഗറ്റീവായതോടെ അവരെ ഒളിമ്പിക് വില്ലേജിലേക്കു മാറ്റിയതായി പാരാലിമ്പിക്സ് കൗണ്‍സില്‍ പ്രസിഡന്റ് ആന്‍ഡ്രൂ പാഴ്സണ്‍സ് പറഞ്ഞു. അഫ്ഗാന്‍ താരങ്ങള്‍ക്കു ഗെയിംസ് പങ്കെടുക്കാനാകില്ലെന്ന ആശങ്കയുണ്ടായിരുന്നെന്നും പാഴ്സണ്‍സ് പറഞ്ഞു.
സാകിയ കെ 44-49 കിലോ വിഭാഗം വനിതാ തായ്കോണ്ട്വോ താരമാണ്. പുരുഷ വിഭാഗം 400 മീറ്റര്‍ (ടി 47) ഓട്ടത്തിലാണു ഹുസൈന്‍ മത്സരിക്കുന്നത്. അടുത്ത മാസം മൂന്നിനാണു മത്സരം. 100 മീറ്റര്‍ ഓട്ടത്തിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത്. പക്ഷേ ഹീറ്റ്സ് മത്സരങ്ങള്‍ ശനിയാഴ്ച നടന്നു. തുടര്‍ന്നാണു ഹുസൈനെ 400 മീറ്ററില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്ത മാസം രണ്ടിനാണു സാകിയയുടെ മത്സരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *