ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂൽ കോൺഗ്രസ്സിൽ അംഗത്വം എടുത്തത്.
Read Also: മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്ഗ്രസ് വിട്ടു
16/08/2021 തിങ്കളാഴ്ച രാവിലെ ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ സുഷ്മിത തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം അഭിഷേക് ബാനർജിയുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം അഭിഷേക് ബാനർജിയും ഡെറിക് ഒബ്രെയിനും സുഷ്മിതയെ പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയായിരുന്നു.

