റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എണ്ണം കൂട്ടി: ഛത്തിസ്ഗഢില്‍ ഇനി 32 ജില്ലകള്‍

August 16, 2021 - 9:54 am

റായ്പൂര്‍: ജില്ലകളുടെ എണ്ണം കൂട്ടി ഛത്തിസ്ഗഢ് സര്‍ക്കാര്‍. മൊഹ്ലമാന്‍പൂര്‍, ശക്തി, സാരാംഗഡ്-ബിലൈഗഡ്, മനേന്ദ്രഗഡ് തുടങ്ങിയവയാണ് പുതിയ ജില്ലകള്‍. ഇതോടൊപ്പം 18 താലൂക്കുകളും രൂപീകരിക്കും. പുതുതായി നാല് ജില്ലകള്‍ക്ക് കൂടി രൂപം നല്‍കുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ അറിയച്ചത്. ഞായറാഴ്ച രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.നാല് ജില്ലകള്‍ രൂപീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകള്‍ 32ആകും.ഇതിനും പുറമെ സ്ത്രീകള്‍ക്കു മാത്രമായി ഒരു പാര്‍ക്കും നിര്‍മിക്കും. ഓരോ ജില്ലാ ആസ്ഥാനത്തും സത്രീകള്‍ക്കു മാത്രമുള്ള ഓരോ മുനിസിപ്പല്‍ കോര്‍പറേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. മിനിമാത ഉദ്യാന്‍ എന്നാണ് പാര്‍ക്കിന്റെ പേര്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ നിന്ന് വയസ്സിന്റെ നിബന്ധന എടുത്തുകളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *