റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി : കേരളത്തില്‍ പുതിയ കോവിഡ്‌ വകഭേതങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന ഹിതമാണെന്ന്‌ കേന്ദ്ര ആരോഗ്യ വകുപ്പ്‌ . കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുളളതില്‍ 88-90 ശതമാനവും ഡെല്‍റ്റയാണെന്നും പുതിയ വകഭേതങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്‌ റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളില്‍ പകുതിയിലധികം കേരളത്തിലാണെന്ന്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട ചെയ്‌തിരുന്നു. കഴിഞ്ഞ ഒരാഴ്‌ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ കോവിഡ്‌ കേസുകളുടെ എണ്ണം കൂടുന്നത്‌ പരിശോധിക്കാന്‍ ആറംഗ കേന്ദ്രസംഘം കഴിയഞ്ഞ ആഴ്‌ച കേരളത്തിലെത്തുകയും പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധനയും കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണത്തിലുളള അലസതയും കേസുകള്‍ കൂടിവരുന്നതിന്‌ കാരണമായി റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. പ്രായമേറിയവരുടെ എണ്ണവും കേരളത്തില്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രാവശ്യം രോഗം ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുന്നതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.

ഓണം പ്രമാണിച്ച തിരക്കുകൂടിയാല്‍ ഇനിയും പ്രതിദിന കേസുകളുടെ എണ്ണം കൂടാനിടയുണ്ടന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ജില്ലാ ഭരണകൂടങ്ങള്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പ്രകാരം പത്തനംതിട്ട ജില്ലയില്‍ 14,974 പേര്‍ വീണ്ടും രോഗ ബാധിതരായി. ഇതില്‍ 5042 പേര്‍ രണ്ട്‌ ഡോസും സ്വീകരിച്ചവരാണ്‌. ഇത്തരത്തില്‍ രോഗം ബാധിക്കാനിടയായ സാഹചര്യം കേന്ദ്രസംഘം അന്വേഷിച്ചുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *