റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

385 അംഗങ്ങളും പിന്തുണച്ചു: ലോക്സഭ കടന്ന് ഒ.ബി.സി. ബില്‍

August 11, 2021 - 9:25 am

ന്യൂഡല്‍ഹി: സ്വന്തം ഒ.ബി.സി. പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അധികാരം പുനഃസ്ഥാപിച്ചു നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും പിന്തുണച്ചു. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ പാസാകുന്നതിനു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. പ്രതിപക്ഷ പിന്തുണ ലഭിച്ചതോടെ ഈ കടമ്പ ഒഴിവായി.2018 ലെ 102-ാം ഭരണഘടനാ ഭേദഗതിപ്രകാരം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളുടെ പട്ടിക തയാറാക്കാനും തിരുത്താനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമായിരുന്നു. മറാത്ത വിഭാഗത്തിനു സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി തള്ളിക്കൊണ്ട് മേയ് അഞ്ചിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഇതനുസരിച്ച് ആര്‍ട്ടിക്കിള്‍ 338 ബി, 342 എ, 366 എന്നിവയില്‍ മാറ്റം വരും. ഭേദഗതി ബില്ലില്‍ പ്രതിപക്ഷം നിര്‍ദേശിച്ച മാറ്റങ്ങള്‍ വോട്ടിനിട്ടു തള്ളി. അതേസമയം, വരുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചതെന്നു കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *