റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സിനു സമാപനമായി: ആദ്യ സ്ഥാനം നേടി യു.എസ്

August 9, 2021 - 9:20 am

ടോക്കിയോ: പതിനേഴ് ദിവസം നീണ്ട ടോക്കിയോ ഒളിമ്പിക്സിനു സമാപനമായി. 200 രാജ്യങ്ങളില്‍നിന്ന് 11,000 താരങ്ങള്‍ മാറ്റുരച്ച ടോക്കിയോയില്‍ യു.എസ്.എ. മെഡല്‍ പട്ടികയില്‍ ഒന്നാമനായി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും അടക്കം 113 മെഡലുകള്‍ അവര്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ െചെനയും വിട്ടുകൊടുത്തില്ല. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലം അടക്കം 88 മെഡലുകളാണു ചൈന നേടിയത്. ഒളിമ്പിക്സ് സമാപിച്ചതായി രാജ്യാന്തര ഒളിമ്പിക്് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാഷ് പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിക്കിടയിലും ഒളിമ്പിക്സ് നടത്താനായതു പ്രതീക്ഷ നല്‍കുന്നതായി ബാഷ് പറഞ്ഞു. ഒളിമ്പിക്സിലൂടെ ലോകത്തെ ഒരുമിപ്പിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. 2024-ലെ പാരീസ് ഒളിമ്പിക്സില്‍ കാണാമെന്നു വാക്ക് പറഞ്ഞു കായിക താരങ്ങള്‍ പിരിഞ്ഞു. പ്രധാന വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിലും കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചു. ജപ്പാന്റെ ദേശീയ പതാകയേന്താന്‍ താരങ്ങള്‍ക്കൊപ്പം ഒരു ഡോക്ടറുമുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിലെ താരങ്ങള്‍ അവരുടെ ദേശീയ പതാകകളുമായി ഒരിക്കല്‍കൂടി വേദിയിലെത്തി. ഗുസ്തിയില്‍ വെങ്കലം നേടിയ ബജരംഗ് പൂനിയ ഇന്ത്യയുടെ പതാക വാഹകനായി. ഏകത്വത്തെ സൂചിപ്പിക്കാന്‍ പതാക വാഹകര്‍ ഒരു വലയമായി നിന്നതും കൗതുകമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *