റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി ജെ പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ; എന്‍ഡിഎയില്‍ ചേരാന്‍ സികെ ജാനു പത്ത് ലക്ഷം ആവശ്യപ്പെട്ടു; നല്‍കാമെന്ന് കെ സുരേന്ദ്രന്‍, ശബ്ദരേഖ പുറത്ത്

June 2, 2021 - 5:22 pm

കണ്ണൂർ: സികെ ജാനുവിനെ എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്തുള്ള ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത കെ. സുരേന്ദ്രനോട് പറയുന്നു. ഒപ്പം ശബ്ദ സന്ദേശത്തില്‍ ആറാം തിയ്യതി മുഴുവന്‍ പണവും നല്‍കാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രന്‍ പറയുന്നത്. തങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പ്രസീതയോട് ശബ്ദസന്ദേശത്തില്‍ പറയുന്നു.

സി കെ ജാനു 10 കോടി ആവശ്യപ്പെട്ടെന്നും അതിന്റെ അഡ്വാൻസ് തുകയാണ് പത്ത് ലക്ഷം എന്നും പ്രസീത 02/06/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം സി.കെ. ജാനു നിഷേധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *