തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടൻ ആയ ആർ എസ് ജി ചെല്ലാദുരൈ (84 ) അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വസതിയിലെ ശുചിമുറിയിൽ അബോധാവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മാരി , കത്തി, തെരി , ശിവാജി, എന്നീ ചിത്രങ്ങളാണ് ചെല്ലാദൂരൈ അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവ. തെരി എന്ന സിനിമയിൽ കാണാതായ പെൺകുട്ടിയുടെ അച്ഛന്റെ വേഷം അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണു നിറച്ചിരുന്നു.
തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു
