റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജ്ഞാനപീഠ ജേതാവ് ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

April 22, 2021 - 12:49 pm

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി കവിയും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ്(89) കോവിഡ്ബാധിച്ചു മരിച്ചു. കഴിഞ്ഞ 14 ന് വൈറസ്ബാധിതനാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വസതിയില്‍ ഏകാന്തവാസത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1932ല്‍ ഇന്നത്തെ ബംഗ്ലാദേശിലെ ചാന്ദ്പുരില്‍ ജനിച്ച ഘോഷ് ബംഗ്ലാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കല്‍ക്കട്ട സര്‍വകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളില്‍ ഉള്‍പ്പെടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടുവട്ടം സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള ഘോഷിനു പദ്മഭൂഷണ്‍, സരസ്വതി സമ്മാന്‍, രബീന്ദ്ര പുരസ്‌കാര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016ലാണു ഘോഷിനു ജ്ഞാനപീഠം ലഭിച്ചത്. ആദിം ലത ഗുല്‍മോമേ, മുര്‍ഖ ബാരോ സമാജിക് നേ, ബാബരേര്‍ പ്രാര്‍ഥന തുടങ്ങിയവയാണു പ്രധാന കൃതികള്‍. അദ്ദേഹത്തിന്റെ പല രചനകളും ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രതിമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *