റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ വാലിയ കൊവിഡ് ബാധിച്ച് മരിച്ചു

April 22, 2021 - 1:47 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ ഡോ. എ കെ വാലിയ (72) കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഷീലാ ദീഷിത് മന്ത്രിസഭയില്‍ ആരോഗ്യ, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ തുടര്‍ച്ചയായി ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗീതാ കോളനി മണ്ഡലത്തില്‍നിന്നും മൂന്നുതവണ എംഎല്‍എയായി. നാലാം തവണ ലക്ഷ്മി നഗറില്‍നിന്നാണ് ജയിച്ചത്.

1993 ല്‍ ഈസ്റ്റ് ഡല്‍ഹിയിലെ ഗീത കോളനിയില്‍നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അര്‍ഹതയില്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കുന്നുവെന്നാരോപിച്ച് അദ്ദേഹം 2017 ല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീട് വീണ്ടും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. അവസാനമായി 2020 ല്‍ കൃഷ്ണ നഗറില്‍നിന്ന് മല്‍സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ എസ് കെ ബഗ്ഗയോട് പരാജയപ്പെടുകയുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *