പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയും എംഎല്‍എയുമായ മേവാലാല്‍ ചൗധരി(68) കോവിഡ് ബാധിച്ച് മരിച്ചു. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഴിമതി കേസിലുള്‍പ്പെട്ട മേവാലാല്‍ ചൗധരിയെ ഇത്തവണ നിധീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു.
ബിഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന കപില്‍ദേവ് കാമത്ത്, വിനോദ്കുമാര്‍ സിങ്ങ് എന്നിവര്‍ കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. മുതിര്‍ന്ന ആര്‍.ജെഡി നേതാവ് രഘുവംശ പ്രസാദ് സിങ്ഹും കോവിഡ് ബാധക്കുശേഷം ചികിത്സയില്‍ തുടരവെയാണ് മരിച്ചത്.



