വാടാനപ്പള്ളി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫ്ളക്സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശ്ശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ളക്സ് വെച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗ അരവശ്ശേരി മുഹമ്മദ് ഫ്ള്ക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
രാത്രി ഫ്ളക്സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
കെ.സി.നയിക്കട്ടെ എന്നായിരുന്നു ഫ്ളക്സിൽ എഴുതിയിരുന്നത്. രാത്രി ഫ്ളക്സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ പ്രദേശത്തെ സിസിടിവി ഇതെല്ലാം ഒപ്പിയെടുത്തതോടെ സിപിഎം നേതാവ് കെണിയിലായി. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്
.