തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച സിപിഎം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്.ഇയാൾ ബോർഡ് തലയിലേറ്റി കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.പിന്നാലെ ബ്ദ സന്ദേശവും .സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്.
കാമറ കംപ്ലൈന്റ് ആണെന്ന ധൈര്യത്തിലാണ് അവിടെ സാധനം വച്ചത്’ –
‘നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി എന്നാണ് വിചാരിച്ചത്. ഇത് അറയ്ക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. അവിടെയുള്ള കാമറ ആദ്യം കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വച്ചത്’ -മുഹമ്മദ് സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഞാൻ അത്ര തരംതാണ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
“എല്ലാവർക്കും നമസ്കാരം. ഞാൻ ഒരുപാട് മെസേജുകൾ കണ്ടു. ഒന്ന് രണ്ട് സ്ഥലത്ത് പോയിട്ട് വീട്ടിൽ വരുമ്പോൾ വാടാനപ്പള്ളിക്കാരുടെയും മറ്റുള്ള ആൾക്കാരുടെയും ഒക്കെ മെസ്സേജ് കണ്ടു. എന്റെ പ്രസ്ഥാനത്തിനോട് ഏറ്റവും കൂടുതൽ എതിരുള്ള ഒരു പാർട്ടിയുടെ ആൾക്കാരുടെ ബോർഡാണ് ഞാൻ വച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ. ഈ ഗ്രൂപ്പിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം. വാടാനപ്പള്ളിയിൽ പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർഥിയെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. വാടാനപ്പള്ളി നേതാക്കന്മാർക്കെതിരെ നിരന്തരം പോസ്റ്റ് ഇടുന്ന ആൾക്കാരും ഉണ്ട്. ഞാൻ അത്ര തരംതാണ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
കെ.സി നയിക്കട്ടെ സേവ് കോൺഗ്രസ് എന്നും ബോർഡിൽ എഴുതിയിരുന്നു.
.കഴിഞ്ഞ ദിവസം രാത്രി 11 നാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കെ.സി നയിക്കട്ടെ എന്നായിരുന്നു ബോർഡിലുള്ളത്. സേവ് കോൺഗ്രസ് എന്നും എഴുതിയിരുന്നു.