താഷ്‌കന്റ്: ഇന്ത്യയുടെ ഝിലി ദാലാബെഹ്‌റയ്ക്ക് ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 45 കിലോ വിഭാഗത്തിലാണു ഝിലി സ്വര്‍ണം നേടിയത്.ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ ഝിലി സ്‌നാച്ചില്‍ 69 കിലോയും ക്ലീൻ ആന്‍ഡ് ജെര്‍ക്കില്‍ 88 കിലോയും ഉയര്‍ത്തിയാണു സ്വര്‍ണം നേടിയത്. 45 കിലോ വിഭാഗം ഒളിമ്പിക്‌സില്‍ മത്സരയിനമല്ല. 86 കിലോ വിഭാഗത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ മീരാഭായ് ചാനു ലോക റെക്കോഡോടെ ഒളിമ്പിക് യോഗ്യത ഉറപ്പാക്കി. ചൈനയുടെ ഹു ഷിഹുയ് 213 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി. ആകെ ഭാരത്തില്‍ ലോക റെക്കോഡിട്ടാണു ഹുവിന്റെ സുവര്‍ണ നേട്ടം.



