റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പീഡനക്കേസ് പ്രതിയായ മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹര്‍ജി തളളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേ ,ജസ്റ്റീസ്മാരായ എഎസ് ബോപ്പണ്ണ .വി. രാമ സുബ്രമണ്യം എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

മുന്‍കൂര്‍ ജാമ്യം നീതി ലഭിക്കാനുളള അവസാന മാര്‍ഗ്ഗമെന്നുളള നിലയില്‍ ഉപയോഗിക്കാനുളളതാണെന്നും പ്രത്യേകിച്ച് പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ഇഷ്ടാനുസരണം അനുവദിക്കാനാവില്ലെന്നും ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. സുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചതായാണ് കേസ്. സ്ത്രീ പരാതിപ്പെട്ടതോടെ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *