റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.എല്ലാത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകമാവുന്ന രീതിയിലായിരിക്കും ഈ മാറ്റം കൊണ്ടുവരിക.വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന കര്‍ശനമായ മേല്‍നോട്ട സംവിധാനവും ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്നതും നിയമത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര മന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇത് പ്രകാരം വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന കര്‍ശനമായ മേല്‍നോട്ട സംവിധാനവും ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. പരാതി പരിഹാര സെല്ലില്‍ ഒരു ഉദ്യോഗസ്ഥന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. അവര്‍ ഉള്ളടക്കം നീക്കംചെയ്യുകയാണെങ്കില്‍, അത് ഉപയോക്താക്കളെ അറിയിക്കേണ്ടതുണ്ട്, ഉപയോക്താക്കളുടെ പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുമ്പ് കാരണങ്ങള്‍ വ്യക്തമാക്കുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്യും. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം.

പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാര്‍ത്ഥ നിര്‍മ്മാതാവിനെ കണ്ടെത്താന്‍ സംവിധാനം വേണം. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തില്‍ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാല്‍ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഡിജിറ്റല്‍ കമ്പനി വിവരങ്ങള്‍ കൈമാറണം. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ ഉള്ളില്‍ നടപടിയുണ്ടാകണം.പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍മീഡിയകള്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *