റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന ഭാര്യക്ക്‌ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിന്‌ ഉത്തരവാദിത്തമുണ്ടെന്ന്‌ സുപ്രീം കോടതി

February 22, 2021 - 1:58 pm

ന്യൂ ഡല്‍ഹി: വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന ഭാര്യക്ക്‌ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിന്‌ ഉത്തരവാദിത്തമുണ്ടെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌.എ ബോബ്‌ഡേ, ജസ്‌റ്റീസ്‌ എ.എസ്‌ ബോപ്പണ്ണ, ജസ്റ്റീസ്‌ വി.രാമസുബ്രണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ‌ ഇക്കാര്യം വ്യക്തമാക്കിയത്‌. തമിഴ്‌നാട്‌ സ്വദേശിനിയുടെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ്‌ ബെഞ്ച്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 2.60 കോടി രൂപ ഭാര്യക്ക്‌ നഷ്ടപരിഹാരം നല്‍കാനും കോടതി യുവാവിന്‌ അവസരം നല്‍കിയിട്ടുണ്ട്‌. പ്രതിമാസം ചെലവിനായി 1.75 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു.

ഈ വ്യക്തി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ദേശീയ സുരക്ഷയുടെ ഒരു പ്രോജക്ടിലാണ്‌ ജോലി ചെയ്യുന്നത്‌. തന്‍റെ പക്കല്‍ പണമില്ലെന്നും തുക അടയ്‌ക്കാന്‍ രണ്ടുവര്‍ഷത്തെ കാലതാമസം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ്‌ പാലിക്കുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ടതിലൂടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി സുപ്രീം കോടതി വ്യക്തമാക്കി. അത്തരം ഒരു വ്യക്തിയെ സുരക്ഷാ പദ്ധതിയുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന്‌ കോടതി ആശ്ചര്യപ്പെട്ടു.

മുഴുവന്‍ തുകയും അടക്കാനുളള അവസാന അവസരം നല്‍കുന്നതായും ഇന്നുമതല്‍ നാലാഴ്‌ചക്കുളളില്‍ തുക അടയ്‌ക്കാതിരുന്നാല്‍ പ്രതിയെ ശിക്ഷിക്കുകയും ജയിലിലേക്ക്‌ അയക്കുകയും ചെയ്യും. കേസിന്‍റെ അടുത്ത വാദം നാലാഴ്‌ചക്ക്‌ശേഷം നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *