റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ

February 20, 2021 - 12:33 pm

തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ. ഇനിമുതല്‍ രാഷ്ട്രീക്കാരെയും സ്ഥാനാര്‍ത്ഥികളെയും അരമനകളില്‍ പ്രവേശിപ്പിക്കില്ലെന്നും സഭ ചിലരുടെ വോട്ട് ബാങ്ക് ആണെന്ന താന്നല്‍ അവസാനിപ്പിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി.

കഴിഞ്ഞ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ച സഭ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അവഗണിച്ചതായി കുറ്റപ്പെടുത്തി. ഈ വേദന വരുന്ന നിയഭസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമ സഭാ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

സഭാതര്‍ക്ക നിയമനിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയതില്‍ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. . ചര്‍ച്ചക്കുവിളിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല വിശ്വാസികളുടെ മനസില്‍ മുറിവുണ്ടായി .സര്‍ക്കാരില്‍ ഇനി വിശ്വാസമില്ല. രാഷ്ട്രീയ നിലപാടുകള്‍ എടുക്കേണ്ടി വരുമെന്നും ജോസഫ്മാര്‍ ഗ്രിഗോറിയോസ് മുന്നറിയിപ്പുനല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *