റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം 16ന്

February 13, 2021 - 1:38 pm

വയനാട്: നവീകരിച്ച മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. 3 കോടി 40 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തികളാണ്  പൂർത്തീകരിച്ചത്. അക്കാദമിക് ബ്ലോക്ക്, കിച്ചൺ ബ്ലോക്ക്, ചുറ്റുമതിൽ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ മുഖ്യ പ്രഭാഷണം ഒ.ആർ.കേളു എം.എൽ.എ. നിർവ്വഹിക്കും. പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ കെട്ടിടവിഭാഗം ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് എം. ദിലീപ് തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *