റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ര്‍ സ​ര്‍​വേ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ, നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാർ ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തും

January 19, 2021 - 2:52 pm

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ര്‍ സ​ര്‍​വേ. എൽ ഡി എഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 85 സീ​റ്റു​ക​ള്‍ വ​രെ നേ​ടു​മെ​ന്ന് സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്നു. 53 സീറ്റുകൾ യുഡിഎഫ്‌ നേടും. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ മുന്നിലെത്തുമെന്നുമാണ് സര്‍വേ പ്രവചനം.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് 46.7 ശ​ത​മാ​നം പേ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് 22.3 ശ​ത​മാ​നം പേ​ര്‍ സ​ര്‍​വേ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്താനാ കുമെന്ന് സര്‍വേ പറയുന്നു.

വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് യുഡിഎഫിനെക്കാള്‍ ഏഴുശതമാനം മുന്നിലാണെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു.എല്‍ഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവും വോട്ടുവിഹിതമാണ് പ്രവചിക്കുന്നത്.

2016 ല്‍ ആകെയുള്ള 140 ല്‍ 91 സീറ്റുമായാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 2016 ല്‍ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാര്‍ട്ടികള്‍ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സര്‍വെ ഫലത്തില്‍ പറയുന്നു. 2016ല്‍ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തുമ്പോള്‍, യുഡിഎഫിന്റെ ഹിന്ദു വോട്ടുകളില്‍ വലിയ നഷ്ടമാണ് സര്‍വേ പ്രവചിക്കുന്നത്.

മുഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​മെന്ന് ​കെ. ഷൈ​ല​ജ​യു​ടെ പേ​ര്‍ 6.3 ശ​ത​മാ​നം പേ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. 4.1 ശ​ത​മാ​നം പേരാണ് ര​മേ​ശ് ചെ​ന്നി​ത്ത​ല
മു​ഖ്യമന്ത്രിയാകണമെന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *