റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി മൃഗശാലയില്‍ മുങ്ങയില്‍ പക്ഷി പനി സ്ഥിരീകരിച്ചു

January 17, 2021 - 12:03 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗശാലയില്‍ തിങ്കളാഴ്ച ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മൃഗശാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയുശട സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഡല്‍ഹി സര്‍ക്കാരിന്റെ മൃഗസംരക്ഷണ യൂണിറ്റിലേക്ക് അയച്ചു. ഡല്‍ഹിയിലെ ചില പാര്‍ക്കുകളിലും തടാകങ്ങളിലും നിന്നുള്ള കാക്കകളില്‍ നിന്നും താറാവുകളിലും നിന്നും എടുത്ത സാമ്പിളുകള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *