റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കണ്ണില്‍കുത്തി പരക്കേല്‍പ്പിച്ച പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു

January 13, 2021 - 12:07 pm

പെരിന്തല്‍മണ്ണ: വാക്ക്‌ തര്‍ക്കത്തിനിടയില്‍ സുകൂട്ടറിന്റെ താക്കോല്‍കൊണ്ട്‌ യുവാവിന്റെ കണ്ണില്‍കുത്തി പരിക്കേല്‍പ്പിച്ചതിനേതുടര്‍ന്ന്‌ യുവാവിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. സംഭവത്തില്‍ പ്രതി പെരിന്തല്‍മണ്ണ എരവിമംഗലം ദേവസ്വം പറമ്പ്,‌ പുറംതോട്ടത്തില്‍ മുഹമ്മദ്‌ഷമ്മാസ്‌ (30) അറസ്‌റ്റിലായി. ഡിസംബര്‍ 24 ന്‌ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം എരവിമംഗലം വടക്കേതില്‍ വിനയന്റെ (35)കാഴ്‌ചയാണ്‌ നഷ്ടപ്പെട്ടത്‌.

സംഭവ ദിവസം ആനത്താനം കളളുഷാപ്പില്‍ നിന്ന്‌ വിനയനെ ഷമ്മാസ്‌ പുറത്തേക്ക്‌ കൂട്ടികൊണ്ടുപോയി സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി . ഇതിനിടെ ഷമ്മാസ്‌ സ്‌കൂട്ടറിന്റെ താക്കോല്‍ കൊണ്ട്‌ വിനയന്റെ കണ്ണില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്‌ച(11.01.20201) വൈകിട്ട്‌ എസ്‌ഐ വി.ഹേമലതയുടെ നേതൃത്വത്തില്‍ പെരിന്തല്‍ മണ്ണയില്‍ നിന്നും അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ‌ ചെയ്‌തു. എഎസ്.‌.ഐ അബ്ദുള്‍ സലീം, സിപിഒ മാരായ പ്രഭുല്‍, ഷഫീക്ക്‌, കബീര്‍, ഷാലു,മിഥുന്‍, സജീര്‍ എന്നിവരാണ്‌ പോലീസ്‌ സംഘത്തിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *