റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഗാസ്റ്റാറും സൂപ്പർസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു; ‘ദ പ്രീസ്റ്റി’ലൂടെ

January 3, 2021 - 6:17 pm

കൊച്ചി: മെഗാസ്റ്റാർ മമ്മുട്ടിയുടെ നായികയായി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ആദ്യമായെത്തുന്ന ‘ദ പ്രീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മുട്ടി വേറിട്ട വേഷത്തിലെത്തു ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാർ തന്നെയാണ് പുറത്തിറക്കിയത്. കണ്ണടയും തൊപ്പിയും ധരിച്ച് താടി നീട്ടിയ രൂപത്തിലാണ് മമ്മൂട്ടിയെ പോസ്റ്ററിൽ കാണുന്നത്. ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് പോസ്റ്ററിൽ കാണുന്നത്.

ഇതാദ്യമായാണ് മഞ്ജുവും മമ്മൂട്ടിയും ഒരു ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്. തിരക്കഥ-ശ്യാം പ്രദീപ്, ദീപു പ്രദീപ്. ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. സിനിമ ഉടൻ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *