റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ഡോ.ആന്റണി ഫൗസി

December 31, 2020 - 12:28 pm

ന്യൂയോര്‍ക്ക്: കൊവിഡിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധന്‍ ഡോ.ആന്റണി ഫൗസി.പുതിയ കേസുകള്‍, മരണങ്ങള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ എന്നിവയുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ യുഎസില്‍ റെക്കോര്‍ഡ് മരണം(65,000 ) രേഖപ്പെടുത്തിയത് ചൂണ്ടികാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. കാരണം ക്രിസ്മസ്, പുതുവര്‍ഷം എന്നീ ആഘോഷങ്ങള്‍ക്ക് ശേഷം രോഗവ്യാപനം തീര്‍ച്ചയായും വര്‍ധിച്ചിട്ടുണ്ടാകും.’ ഡോ.ആന്റണി ഫൗസി പറഞ്ഞു. അതേസമയം, യുഎസില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,50,381 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്തൊമ്പത് ലക്ഷം കടന്നു.

കൊറോണ വൈറസ് എന്ന ഭീഷണി നിലനില്‍ക്കുന്നിടത്തോളം ലോകത്തിന് പഴയ ജീവിതത്തിലേക്ക് മടങ്ങാനാകില്ലെന്ന് ഫൗസി പറഞ്ഞു. മുന്‍പുള്ളത് പോലെ സാധാരണ നിലയിലേക്ക് കൊറോണ വൈറസ് എന്നൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നതുപോലെ നടിക്കേണ്ടിവരും. എന്നാല്‍ മുഴുവന്‍ ജനങ്ങളും വൈറസിന്റെ ഭീഷണിയില്‍ നിന്ന് മുക്തരാകുന്നതുവരെ അങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് കരുതാനാകില്ലെന്ന് ഫൗസി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *