ആലുവ:നിര്‍മ്മാണത്തിലിരുന്ന റോഡിന്റെ ഭിത്തിയിടിഞ്ഞ് 20 അടി താഴ്‌ചയിലേക്ക് വീണു. ഇതുവഴി നടന്നുപോയ റിട്ട. അദ്ധ്യാപിക എലിസബത്ത് ജോണ്‍ (80) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് . 25.12.2020 വെള്ളിയാഴ്ട രാവിലെ 11 മണിയോടെയാണ് സംഭവം.
ആലുവ പന്ത്രണ്ടാം വാര്‍ഡില്‍ നഗരസഭ കാര്യാലയിത്തിന് പിന്നില്‍ കരുണാലയം റോഡിന്റെ നിര്‍മ്മാണം മാസങ്ങളായി നടന്നുവരികയാണ്. മുഖ്യമന്ത്രിയുടെ പ്രകൃതിക്ഷോഭ ഫണ്ടില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് നിര്‍മ്മാണം. ഈ റോഡിന്‍റെ വശങ്ങളില്‍ വീപ്പകള്‍ വെച്ച് പ്ലാസ്റ്റിക്ക് വളളികൾ വലിച്ചുകെട്ടിയാണ് ജനങ്ങളുടെ സുരക്ഷിതത്വത്തിനായി മുന്നറിയിപ്പു നല്‍കിയരുന്നത്. എലിസബത്ത് ഇതുവഴി പോയപ്പോള്‍ മണ്ണിടിയുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടി വന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വീഴ്‌ചയുടെ ആഘാതത്തില്‍ ഇവരുടെ കൈകള്‍ക്കും തോളെല്ലിനും പൊട്ടലുണ്ട്.

