റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട്‌ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയില്‍

December 20, 2020 - 10:43 am

കോഴിക്കോട്‌: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുളള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കാതെ വിമാനകമ്പനി . ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യയെ നല്‍കിയ പത്തുലക്ഷം രൂപ മാത്രമാണ്‌ . ഇവര്‍ക്ക് ‌കിട്ടിയത്‌. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യപ്പെട്ട്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചരിക്കുകയാണ്‌. അന്താരാഷ്ട്ര വിമാന അപകടത്തില്‍ പെടുന്ന ഓരോ യാത്രക്കാര്‍ക്കും ഒരുകോടിഇരുപത്‌ ലക്ഷത്തി മുപ്പത്തിമൂവായിരത്തി എണ്ണൂറ്റിനാല്‍പ്പത്‌ രൂപ നല്‍കണമെന്നാണ്‌ ചട്ടം.

ഓഗസ്റ്റ് 7നാണ്‌ എയര്‍ ഇന്ത്യാ എകിസ്‌പ്രസ്‌ വിമാനം അപകടത്തില്‍ പെട്ടത്‌ . പൈലറ്റും സഹപൈലറ്റുമടക്കം 18 പേര്‍ മരിച്ചു. 172 പേര്‍ക്ക്‌ പരിക്കേറ്റ്‌ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഇടക്കാല സഹായം മാത്രമാണ്‌ എയര്‍ഇന്ത്യ അധികൃതര്‍ ഇതുവരെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *