റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ. സുധാകരനു വേണ്ടി ആലപ്പുഴയിൽ ഫ്ലക്സ്, സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യം

December 20, 2020 - 9:05 am

ആലപ്പുഴ: കെ. സുധാകരനു വേണ്ടി ആലപ്പുഴയിൽ ഫ്ലക്സ്. കോൺ​ഗ്രസിനെ രക്ഷിക്കാൻ കെ സുധാകരനെ വിളിക്കണമെന്നാണ് ഫ്ലക്സിലെ ആവശ്യം. ആലപ്പുഴ ഡിസിസിയെ പിരിച്ചുവിടണമെന്നും പുതിയ നേതൃത്വം വരണമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലായിരുന്നു ബോർഡ് വച്ചത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *