റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിംഗാനുപാതം പാലിക്കാതെ ഉയർന്ന തസ്തികകളിൽ കൂടുതൽ സ്ത്രീകളെ നിയമിച്ചതിന് 90,000 യൂറോ പിഴ

December 17, 2020 - 3:13 pm

പാരിസ്: ലിംഗാനുപാതം പാലിക്കാതെ ഉയർന്ന തസ്തികകളിൽ കൂടുതൽ സ്ത്രീകളെ നിയമിച്ചതിന് ഫ്രാൻസിന്റെ പൊതു സേവന മന്ത്രാലയം പാരീസ് നഗര അധികൃതർക്ക് പിഴ ചുമത്തി.

2018 ൽ ഉയർന്ന തസ്തികകളിലേക്ക് 11 സ്ത്രീകളെയും 5 പുരുഷന്മാരെയും നിയമിച്ചതിനാണ് സിറ്റി ഹാളിന് 90,000 യൂറോ പിഴ ചുമത്തിയത്.

“ഈ പിഴ വ്യക്തമായും അസംബന്ധവും അന്യായവും നിരുത്തരവാദപരവും അപകടകരവുമാണ്”, 15/12/20 ചൊവ്വാഴ്ച നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ പാരീസ് മേയർ ആൻ ഹിഡാൽഗോ പറഞ്ഞു.

“നമ്മൾ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, കാരണം എല്ലായിടത്തും ഫ്രാൻസ് ഇപ്പോഴും പിന്നിലാണ് ” ഹിഡാൽഗോ കൂട്ടിച്ചേർത്തു.

2013 ലെ നിയമമനുസരിച്ച്, ഒരു ലിംഗത്തിൽ പെട്ടവർക്ക് ഉയർന്ന സ്ഥാനങ്ങളിലേക്ക് 60% ത്തിലധികം നാമനിർദ്ദേശങ്ങൾ നൽകാനാവില്ല. സിവിൽ സർവീസിലെ ഉയർന്ന ജോലികളിലേക്ക് സ്ത്രീകൾക്ക് മികച്ച പ്രവേശനം നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നിലവിൽ, പാരീസ് സിറ്റി ഹാളിൽ സീനിയർ തസ്തികയിലുള്ള സിവിൽ സർവീസുകാരിൽ 47% സ്ത്രീകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *