ജയ്പൂർ: രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 548 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിഞ്ഞത്. അതേസമയം ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കി 595 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. 1,775 വാര്‍ഡ് കൗണ്‍സിലര്‍ പോസ്റ്റുകളിലേക്കായിരുന്നു രാജസ്ഥാനില്‍ മത്സരം നടന്നത്.
ബി.എസ്.പി ഏഴുസീറ്റിലും സി.പി.ഐ.യും സി.പി.എമ്മും രണ്ടുസീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർ.എൽ.പി.) ഒരുസീറ്റിലും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 7249 സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ 14.32 ലക്ഷം പേരാണ് വോട്ടുചെയ്തത്.
രാജസ്ഥാനിൽ അടുത്തിടെ നടന്ന പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപിക്കായിരുന്നു. 12 ജില്ലാ പ്രമുഖരെ തിരഞ്ഞെടുക്കാൻ ബിജെപിക്കായപ്പോൾ അഞ്ച് ജില്ലാ പ്രമുഖ് സ്ഥാനമാണ് കോൺഗ്രസിന് നേടാനായത്.



