റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ പോലീസ് വാഹനങ്ങൾ തകർന്നു , പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

December 14, 2020 - 8:14 pm

നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. നാദാപുരം ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമമാണ് സംഘർഷത്തിലേക്ക് എത്തിയത്. കല്ലേറിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു , പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത് കൂട്ടംകൂടി നിന്നതോടെ പോലീസ് ഇടപെടുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തകർ ഇതിന് തയ്യാറായില്ല. തുടർന്ന് പോലീസ് ലാത്തവീശി. ഇതിനിടെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് തകർന്നു. ഇതിന് പിന്നാലെയാണ് പോലീസ് ​ഗ്രനേഡ് പ്രയോഗിച്ചത്. ആർക്കും പരുക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *