റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെടിയേറ്റ് മുറിഞ്ഞുതൂങ്ങിയ കാലുകളുമായി അൽഖ്വയ്ദ ഭീകരനെ തുരത്തി ധീരതയ്ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്‌കാരം സ്വന്തമാക്കി മിലിട്ടറി ഡോഗ്

November 26, 2020 - 3:34 pm

ലണ്ടൻ: വെടിയേറ്റ് മുറിഞ്ഞു തൂങ്ങിയ കാലുമായി അൽഖ്വയ്ദ ഭീകരനെ നേരിട്ട് രക്ഷകനായി തീർന്ന മിലിട്ടറി നായയ്ക്ക് ധീരതയ്ക്കുളള വിക്ടോറിയ ക്രോസ് പുരസ്‌കാരം സമ്മാനിച്ചു.

നാലു വയസ്സുളള മിലിട്ടറി നായ കുനോയാണ് അവാർഡിന് അർഹത നേടിയത്. ബെൽജിയൽ ഷെപ്പേഡ് മലിനോയ്‌സ് വിഭാഗത്തിലെ നായയാണ് കുനോ. നേരത്തെ കുനോയുടെ ധീരതയും ജോലിയോടുളള പ്രതിബദ്ധതയും കണക്കിലെടുത്ത് പിഎസ്ഡിഎ ഡിക്കിൻ മെഡലും സമ്മാനിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് തോക്കുധാരിയായ അൽ ഖ്വയ്ദ കലാപകാരിയെ കുനോ നേരിട്ടത്. ഇയാളെ പോലീസിന് കീഴടക്കാൻ സാധിച്ചതും കുനോയുടെ ചെറുത്തുനിൽപ്പ് കാരണമായിരുന്നു. എന്നാൽ, പോരാട്ടത്തിനിടയിൽ കുനോയുടെ പിൻകാലുകളിൽ വെടിയുണ്ടകൾ തുളച്ചു കയറി മുറിവുകളേറ്റിരുന്നു. കാലുകൾ മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് നായയെ വിധേയനാക്കിയിരുന്നു.

പിൻകാലുകളിൽ ഒന്നിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അത് മുറിച്ചുമാറ്റേണ്ടിയും വന്നു. കൃത്രിമ കാൽ ഘടിപ്പിച്ച കുനോ ഇപ്പൊഴും സേവനം തുടരുന്നുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *