ന്യൂഡൽഹി: കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സുധാകരനുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചനടത്തും. സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നും മലബാറിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.കെ.സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്. കോന്നിയിൽ അടൂര്‍ പ്രകാശ് നിന്നാൽ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ.
