നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് വിചാരണാ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറോട് വിചാരണ കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബർ രണ്ടാം തിയ്യതിയാണ് പരിഗണിക്കുന്നത്.

നവംബർ 23 തിങ്കളാഴ്ച്ചയായിരുന്നു നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചത്.

കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് കോടതി പെരുമാറുന്നതെന്നും രാജിവച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി.

വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടേയും ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →