തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്കുളള ലാബുകളുടെ എണ്ണം 2000 കടന്നതായി ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. നിലവില്‍ 2113 ലാബുകളില്‍ കോവിഡ് പരിശോധന സാധ്യമാണ്. 1425 ലാബുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതും 688 സ്വകാര്യ ലാബുകളുമാണുളളത്. 57 ലാബുകളില്‍ ആര്‍ടിപിസിആര്‍, 31 ലാബുകളില്‍ സിബിനാറ്റ്, 68 ലാബുകളില്‍ ട്രൂനാറ്റ് , 1957 ലാബുകളില്‍ ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്തുന്നത്.
സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയത ജനുവരി 30ന് ആലപ്പുഴ എന്‍.ഐ.വിയില്‍ മാത്രമാണ് കോവിഡ് പരിശോധനാ സംവിധാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ലഭ്യമാണ്. ഇതുവരെ സംസ്ഥാാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ്. നടത്തിയത്.പ്രതിദിന പരിശോധനകളുടെ എണ്ണം 73,000 ആയി ഉയര്‍ന്നിട്ടുണ്ട്.




