റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലപ്പുഴ: മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കൊല്ലം ഡിസിസി അംഗം എംഎം.അന്‍സാരി (50) മരിച്ചു. കൊല്ലം പളളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ് കുഞ്ഞിന്റെ മകനാണ് അന്‍സാരി. സഹോദരി പുത്രന്‍ അന്‍വറിനെ നിസാര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അന്‍സാരിയുടെ മകന്‍ അന്‍സില്‍ , ഭാര്യ സമീല ,മകള്‍ ഫാത്തിമ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

നവംബര്‍ 15ന് ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ തോട്ടപ്പളളി ചെറിയപാലത്തില്‍ വച്ചായിരുന്നു അപകടം . കുടുംബത്തോടൊപ്പം കോഴിക്കോട് മര്‍ഗ്ഗസ് പളളി സന്ദര്‍ശനത്തിന് ശേഷം മങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ അന്‍സാരി തല്‍ക്ഷണം മരിച്ചു. അന്‍സില്‍ ഉറങ്ങി പോയതാവാം അപകട കാരണമെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു. 2000-2005 ല്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു അന്‍സാരി.കൊല്ലൂര്‍വിള പഞ്ചായത്ത് മുന്‍ അംഗവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *