റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ട്രാന്‍സ് ജന്‍ഡര്‍മാരും തദ്ദേശഭരണ തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വരുന്നു. കൊച്ചി കണ്ണുര്‍ കോര്‍പ്പറേഷനുകളിലെ ഡിവിഷനുകളിലാണ് ഓരോ ട്രാന്‍സ് ജന്‍ഡര്‍മാര്‍ മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 26-ാം ഡിവിഷന്‍ ആയ ഫോര്‍ട്ടകൊച്ചി നസ്രത്തില്‍ മത്സരിക്കുന്നത് ഷെറിന്‍ ആന്റണിയെന്ന ട്രാന്‍സ് യുവതിയാണ്. കെ.സ്‌നേഹ എന്ന ട്രാന്‍സ് ജെന്‍ഡര്‍ കണ്ണൂര്‍ 36-ാം ഡിവിഷനായ കീഴുന്നയിലും മത്സരിക്കുന്നു. സ്വതന്ത്രരായിട്ടാണ് രണ്ടുപേരും മത്സരിക്കുന്നത്.

സിപിഎംന് കീഴില്‍ ട്രാന്‍സ് വ്യക്തികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക്ക ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (ഡിടിഎപ്‌കെ) സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഷെറിന്‍ ആന്റണി. ആദ്യം പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മത്സര രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ട്രാന്‍സ് ജെന്‍ഡേഴ്‌സ് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ആദ്യ ഇന്റര്‍ സെക്‌സ് സ്ഥാനാര്‍ത്ഥിയായി എറണാകുളം ജില്ലയിലെ ചിഞ്ചു അശ്വതി മത്സരിച്ചിരുന്നു. മൂന്നാംലിംഗം, ഭിന്ന ലിംഗം എന്നിങ്ങനെയുള്ള സംബോധനകള്‍ ഒഴിവാക്കി ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നുമാത്രമേ വിശേഷിപ്പിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിരക്കിയിരിക്കുകയാണ്.

എന്നാല്‍ കാലങ്ങളായി ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ഇവരെ തേഡ് ജെന്‍ഡര്‍ എന്നാണ് വിശേഷിപ്പിച്ചിരുനന്ത്. സംസ്ഥാന നീതിവകുപ്പ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *