റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

കേസ് വിജിലന്‍സിന് കൈമാറണമെന്ന് പോലീസ് നേരത്തേ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോഫ്റ്റ്‌വെയറിലെ തകരാര്‍ ഉള്‍പ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ട്രഷറി തട്ടിപ്പ് കേസില്‍ പോലീസ് കുറ്റപത്രം കൊടുക്കാത്തതിനാല്‍ പ്രതി ബിജുലാലിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു.
ട്രഷറിയില്‍ നിന്ന് 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ്‌വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *