മലപ്പുറം: തൻ്റെ വീട്ടിലേക്ക് വരാനും ഏതു രേഖകൾ വേണമെങ്കിലും എടുത്തു കൊണ്ടു പോകാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ എന്നും ജലീല്‍ പറഞ്ഞു. എനിക്ക് എന്റെ കാര്യമാണ് പറയാനാകുക. ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം ഇ.ഡിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു



