റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാറിൽ ബരുരാജ് നിയമസഭ മണ്ഡലത്തിലെ വോട്ടർമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

November 3, 2020 - 7:06 pm

പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുന്‍പുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 729 പേരാണ് ഗ്രാമത്തില്‍ വോട്ടര്‍മാരായി ഉള്ളത്.

3-11-2020 ചൊവ്വാഴ്ച ഉച്ചയായിട്ടും ഇതിൽ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ലെന്ന് പോളിങ് ഓഫിസര്‍മാരിലൊരാള്‍ പറഞ്ഞു.

പ്രദേശത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനമെത്തിക്കാനും ജനപ്രതിനിധികള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബരുരാജ് ഗ്രാമവാസികള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. 94 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിങ് രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *