വാൽപ്പാറ അപകടം : മന്ത്രി കെ കൃഷ്ണന്‍ കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി

.പൊള്ളാച്ചി | വാല്‍പ്പാറ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി മന്ത്രി കെ കൃഷ്ണന്‍ കുട്ടി സാഹചര്യം വിലയിരുത്തി. രാത്രി തന്നെ മുഴുവന്‍ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കുമെന്നും ഇതിനായി തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിച്ച് പ്രത്യേക ഉത്തരവിറക്കിയെന്നും മന്ത്രി വ്യക്തമാക്കി. കോയമ്പത്തൂര്‍ ആശുപത്രിയിലെത്താനായി മന്ത്രി വി ശിവന്‍കുട്ടി അര്‍ധരാത്രിക്കുശേഷം യാത്ര തിരിച്ചു.

പുലര്‍ച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

പൊള്ളാച്ചി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 11 വയസുള്ള മസ്നി എന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടവരെ മന്ത്രി ആശ്വസിപ്പിച്ചു. എല്ലാവിധ സര്‍ക്കാര്‍ സഹായവും ഉറപ്പുനല്‍കി. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്ന മുറയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തും. പുലര്‍ച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍

ഡോക്ടര്‍മാരും മറ്റു സൗകര്യങ്ങളും ആംബുലന്‍സിനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും നടക്കുക. പാലക്കാട് എ ഡി എം സ്ഥലത്തുണ്ട്. കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുദര്‍ശനം നാളെ അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →