റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് ബംഗളുരുവിൽ വച്ച് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച (29/10/2020) രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് മയക്കു മരുന്ന് കേസിലെ പ്രതി അനൂപ് എൻഫോഴ്സമെന്റിന് മൊഴി നൽകിയിരുന്നു.

പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതി ബിനീഷിനെതിരെ മൊഴി നൽകിയത്. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് ഈ വഴി സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെൻറിൻ്റെ കണ്ടെത്തൽ. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *